തിരുവനന്തപുരം: നിഷ്പാദുക കര്‍മലീത്താസഭ മലബാര്‍ പ്രോവിന്സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി ഫാ.ഡോ. ജെയിംസ് നിരവത്ത് ഒസിഡി തെരഞ്ഞെടുക്കപ്പെട്ടു. കൗണ്‍സിലര്‍മാരായി ഫാ. ജേക്കബ് ഏറ്റുമാനൂക്കാരന്‍, ഫാ. ജേക്കബ് വടക്കേല്‍, ഫാ. ജോസഫ് പുതുപറമ്പില്‍, ഫാ. വര്‍ഗീസ് ചിറ്റൂപറമ്പില്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഇടുക്കി രൂപതയിലെ രാജാക്കാട് ഇടവകാംഗമായ ഫാ. ഡോ. ജെയിംസ് നിരവത്ത് 1995ല്‍ പൗരോഹിത്യം സ്വീകരിച്ചു. ലിന്‍സ് കാത്തലിക് യൂണിവേഴ്സിറ്റിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. മൂവാറ്റുപുഴ ലിസ്യൂ സെന്റര്‍ ഡയറക്ടറായും മലബാര്‍ പ്രോവിന്സിന്റെ വികാരി ജനറാളായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.